മലപ്പുറത്ത് വാഹനാപകടത്തില്‍ സത്രീ മരിച്ചു; നാല്‍പതോളം പേര്‍ക്ക് പരുക്ക്

Posted on: July 14, 2018 7:23 pm | Last updated: July 14, 2018 at 11:08 pm

മലപ്പുറം: ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞ് സ്ത്രീ മരിച്ചു. അപകടത്തില്‍ നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

വളാഞ്ചേരി സ്വദേശിനിയായ പ്രഭാവതി(57)യാണ് കോട്ടക്കലിനടുത്ത് പാലച്ചിറമാടുണ്ടായ അപകടത്തില്‍ മരിച്ചത്. കോഴിക്കോട് നിന്നും ത്യശൂരിലേക്ക് വരികയായിരുന്ന വിനായക എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.