ആന്ധ്രയിലെ ഗോദാവരിയില്‍ ബോട്ട് മുങ്ങി 15 പേരെ കാണാതായി

Posted on: July 14, 2018 7:12 pm | Last updated: July 15, 2018 at 10:48 am
SHARE

ഹൈദ്രാബാദ്: ആന്ധ്രപ്രദേശില്‍ ബോട്ട് മുങ്ങി 15 പേരെ കാണാതായി . നാല്‍പതോളം വരുന്ന ബോട്ടിലെ .യാത്രക്കാരിലധികവും വിദ്യാര്‍ഥികളായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോദാവരി ജില്ലയില്‍ ഗോദാവരി നദിയുടെ കൈവഴികളിലൊന്നായ ഗൗതമി നദിയിലാണ് അപകടം നടന്നത്.

പാലം നിര്‍മാണത്തിനായി നദിയില്‍ നിര്‍മിച്ച തൂണുകളിലൊന്നിലിടിച്ച ബോട്ട് മറിയുകയായിരുന്നു. അപകടം നടന്നയുടനെ പ്രദേശവാസികള്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങി. പത്തോളം പേരെ ഇവര്‍ രക്ഷപ്പെടുത്തിയതായി അറിയുന്നു. കാണാതായവര്‍ക്ക് വേണ്ടി ദേശീയ ദുരന്തനിവാരണ സേന തിരച്ചില്‍ തുടരുകയാണ്.