Connect with us

Gulf

സുഹൃത്തുക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി മലയാളി യുവാവ് മുങ്ങി

Published

|

Last Updated

അജ്മാന്‍: വിവിധ ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന പേരില്‍ പ്രവാസി സുഹൃത്തുക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത മലയാളി യുവാവ് മുങ്ങിയതായി പരാതി. കോഴിക്കോട് കൊടുവള്ളി വെണ്ണക്കാട് മുഹമ്മദ് എന്നയാള്‍ക്കെതിരെയാണ് പരാതി. ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍, കേരളപോലീസ് ഡയറക്ടര്‍ ജനറല്‍ തുടങ്ങിയവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ലക്ഷകണക്കിന് യു എ ഇ ദിര്‍ഹം കൈപ്പറ്റി കബളിപ്പിച്ച് നാട്ടിലേക്ക് കടന്നുകളഞ്ഞുവത്രെ. തൃശൂര്‍ സ്വദേശികളായ ഹനീഫ, ശിഹാബ്, കോഴിക്കോട്ടുകാരായ മുനൈസ് എന്നിവരാണ് പരാതിക്കാര്‍. ഒരു ലക്ഷം, 32000 , 56000, 44000 എന്നിങ്ങനെ ദിര്‍ഹം കഴഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇയാള്‍ കൈക്കലാക്കിയത്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റ് നിരവധി ആളുകളില്‍ നിന്നും ഇയാള്‍ വന്‍തുക കൈപ്പറ്റിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യു എ ഇയില്‍ പലതവണകളിലായി സന്ദര്‍ശക വിസയില്‍ വന്നുപോയ മുഹമ്മദ് സൗഹൃദം സ്ഥാപിച്ച് വിവിധ ബിസിനസുകളില്‍ പങ്കാളികളാക്കാം എന്ന വാഗ്ദാനം നല്‍കി വ്യത്യസ്ത സമയങ്ങളിലായി പണം ഈടാക്കുകായിരുന്നു. എന്നാല്‍ ബിസിനസ് ആരംഭിക്കാതിരിക്കുകയും നല്‍കിയ പണം തിരികെ നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതിനിടെ വഞ്ചിക്കപ്പെട്ടവരില്‍ ചിലര്‍ മുഹമ്മദിന്റെ വീട്ടില്‍ പോയി പണം ആവശ്യപ്പെട്ടെങ്കെലും തരാന്‍ തയ്യാറായില്ല. പിതാവും മറ്റ് ചിലരും ചേര്‍ന്ന് വിവിധ കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.

ഈയിടെ വീണ്ടും യു എ ഇ യിലെത്തിയ ഇയാളില്‍ നിന്ന് പണം തിരികെ വാങ്ങാന്‍ ശ്രമം നടത്തിവരവെയാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് കടന്നത്. നിയമ നടപടികള്‍ക്കായി മുഹമ്മദിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. അതിനിടെ പ്രശ്‌ന പരിഹാരത്തിനായി ഇയാളുടെ ആവശ്യപ്രകാരം പ്രമുഖ പ്രവാസി സംഘടനയിലെ ചിലര്‍ തട്ടിപ്പിനിരയായവരുമായി ബന്ധപ്പെട്ട് ശ്രമം നടത്തിയെങ്കിലും പണം തിരികെ നല്‍കാന്‍ നീക്കമില്ലെന്നറിഞ്ഞതോടെ അത് വിജയിച്ചില്ല. അധികം താമസിയാതെ തന്നെ നാട്ടില്‍ നിയമ നടപടിക്കുള്ള ശ്രമങ്ങള്‍ ആരംഭിക്കും.

---- facebook comment plugin here -----

Latest