Connect with us

Gulf

അപരിചതര്‍ക്ക് വേണ്ടി സ്വന്തം പേരില്‍ പണമയക്കരുതെന്ന് സാമ്പത്തിക വിദഗ്ധര്‍

Published

|

Last Updated

ദുബൈ: അപരിചതര്‍ക്ക് വേണ്ടി സ്വന്തം പേരില്‍ പണം അയക്കരുതെന്ന് വിദഗ്ധര്‍. ഇത്തരത്തില്‍ അയക്കുന്ന പണം വിദേശ രാജ്യങ്ങളില്‍ സ്വീകരിക്കുന്നവര്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിദഗ്ധര്‍ ഈ വിഷയം ചൂണ്ടിക്കാട്ടിയത്. അര്‍മേനിയയില്‍ താമസിക്കുന്ന അമ്മക്ക് പണമയക്കാന്‍ ശ്രമിച്ച യുവതിയുടെ പണം മണിഗ്രാം അധികൃതര്‍ തടഞ്ഞു വെച്ച സംഭവത്തിന്റെ ചുരുളഴിച്ചത് ഇതേ യുവതി മറ്റൊരാള്‍ക്ക് വേണ്ടി അയച്ചു കൊടുത്ത പണമുപയോഗിച് നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ്.

അധികൃതര്‍ യുവതിയുടെ ഇടപാടുകള്‍ നിരസിച്ചിരുന്നു.
മണിഗ്രാമം സംവിധാനത്തിലൂടെ പണമയക്കുന്നതിന് അന്താരാഷ്ട്ര നിലവാരമുള്ള മാനദണ്ഡങ്ങളാണ് ഏര്‍പെടുത്തിയിട്ടുള്ളത്. ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിച്ചു വിശദാംശങ്ങള്‍ പുറത്തു വിടാറില്ല. അതേസമയം, ഉപഭോക്താക്കള്‍ അയക്കുന്ന പണം ഉപയോഗിച്ച് മറ്റുള്ളവര്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അവ നിരീക്ഷിക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് മണിഗ്രാമം അധികൃതര്‍ അറിയിച്ചു.