ട്വന്റി20ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും

Posted on: July 14, 2018 9:36 am | Last updated: July 14, 2018 at 9:36 am
SHARE

ലണ്ടന്‍: ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിന്റെ മണ്ണില്‍ ട്വന്റി20 പരമ്പര ജയിച്ച വിരാടും സംഘവും ഏകദിന പരമ്പരയിലും പിടിമുറുക്കി. ആദ്യ മത്സരം എട്ട് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ 1-0ന് ലീഡെടുത്തത്. മൂന്ന് കളികളുള്ള പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.
ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്കു 269 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. രോഹിത് ശര്‍മ പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് മിന്നും ജയം സമ്മാനിച്ചത്.

മുന്‍നിരയും വാലറ്റവും പരാജയപ്പെട്ട മല്‍സരത്തില്‍ മധ്യനിരയില്‍ ബെന്‍ സ്‌റ്റോക്‌സിന്റെയും ജോസ് ബട്‌ലറുടെയും പ്രകടനമാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. ഇരുവരും ടീമിനായി അര്‍ധസെഞ്ച്വറി നേടി. 53 റണ്‍സെടുത്ത ബട്‌ലറാണ് ടോപ്‌സ്‌കോറര്‍. 51 പന്തില്‍ അഞ്ചു ബൗണ്ടറികളടങ്ങിയതായിരുന്നു ബട്‌ലറുടെ ഇന്നിംഗ്‌സ്. 103 പന്തില്‍ രണ്ടു ബൗണ്ടറികള്‍ മാത്രം പായിച്ച് സ്‌റ്റോക്‌സ് 50 റണ്‍സ് നേടി.

LEAVE A REPLY

Please enter your comment!
Please enter your name here