രാജ്യത്തിന് അഭിമാനമായി ഹിമ

Posted on: July 13, 2018 11:41 pm | Last updated: July 13, 2018 at 11:41 pm
SHARE

എന്റെ സ്വപ്‌നം പൂവണിഞ്ഞിരിക്കുന്നു. ഞാനിപ്പോള്‍ ലോക ജൂനിയര്‍ ചാമ്പ്യനാണ്. എന്റെ നാട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഞാന്‍ ഒരു വലിയ ലോകം കീഴടക്കുകയായിരുന്നു – ഹിമ ദാസിന് വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. എത്രയോ രാത്രികളില്‍ കടന്നു വന്ന ആ വലിയ സ്വപ്‌നം ഫിന്‍ലന്‍ഡിലെ ഐ എ എ എഫ് ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് ഹിമ സാക്ഷാത്കരിച്ചത്.

ലോക അത്‌ലറ്റിക്‌സില്‍ ട്രാക്ക് ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ഐതിഹാസികമായ റെക്കോര്‍ഡും ചരിത്രവുമാണ് ഹിമ ദാസ് സ്വന്തം പേരിലാക്കിയത്.
ലോക അത്‌ലറ്റിക്‌സില്‍ വിവിധ ട്രാക്ക് കാറ്റഗറിയിലായി, വയസ് കാറ്റഗറിയിലായി ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്.
2016 ല്‍ പോളണ്ടില്‍ നടന്ന ഐ എ എ എഫ് ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയതും ചരിത്ര സംഭവമായിരുന്നു. ഫീല്‍ഡ് ഇനത്തില്‍ ലോകതലത്തില്‍ സ്വര്‍ണം നേട്ടം ആദ്യമായിട്ടായിരുന്നു ഇന്ത്യക്ക്.
അസമിലെ ഗാനോന്‍ ജില്ലയിലെ കാന്ദുലിമാരി ഗ്രാമത്തിലെ കര്‍ഷകരാണ് ഹിമ ദാസിന്റെ മാതാപിതാക്കള്‍.
പിതാവ് രോഞ്ജിത് ദാസ് പുരയിടത്തിന് ചെറിയ തോതില്‍ കൃഷി ചെയ്താണ് ആറംഗ കുടുംബത്തെ നോക്കുന്നത്. ഹിമദാസിന്റെ തന്റെ പിതാവ് അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ച് നല്ല ബോധ്യമുണ്ട്. അച്ഛന്റെ ആകുലതകള്‍ അകറ്റണം. അതിനാണ് ഈ ജീവിതത്തെ പോസിറ്റീവായി എടുത്തിരിക്കുന്നത്. രാജ്യത്തിന്റെ അഭിമാനതാരമാകുന്നത് തന്നെ അച്ഛന്റെയും അമ്മയുടെയും മനസിനെ സന്തോഷിപ്പിക്കും – ഹിമ പറയുന്നു.

പതിനെട്ട് വയസുള്ള ഹിമയാണ് മൂത്തത്. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്.
ഹിമ 51.46 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ റൊമാനിയയുടെ ആന്ദ്രെ മികോലസ് (52.07) വെള്ളി നേടി. അമേരിക്കയുടെ ടെയ്‌ലര്‍ മന്‍സനാ (52.28)ണ് വെങ്കലം.
ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ഹിമ. 2016ല്‍ പോളണ്ടില്‍ നടന്ന അണ്ടര്‍20 ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ആദ്യ സ്വര്‍ണം നേടിയത. സീമ പുനിയ 2002ലും നവ്ജീത് കൗര്‍ ധില്ലന്‍ 2014ലും അണ്ടര്‍20 ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുണ്ട്.

ഹിമ ഗുവാഹാട്ടിയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ് തിരുത്തിയെഴുതിയിരുന്നു. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ചെങ്കിലും ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ലോക മീറ്റില്‍ സ്വര്‍ണം നേടിയ ഹിമയെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും കായിക മന്ത്രിയും അഭിന്ദിച്ചു. കൂടാതെ, ഒട്ടേറെ കായിക താരങ്ങളും ഹിമയെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here