കുവൈത്തില്‍ യു എസ് ഇടത്താവള നിര്‍മാണം പുരോഗമിക്കുന്നു

Posted on: July 13, 2018 11:21 pm | Last updated: July 13, 2018 at 11:21 pm

കുവൈത്ത്: അമേരിക്കന്‍ സൈനിക സംവിധാനങ്ങളുടെ ഇടത്താവളം കുവൈത്തില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന യു എസ് സൈനികര്‍ക്കും സഖ്യസേനകള്‍ക്കും ആവശ്യമായ ലോജിസ്റ്റിക് സപ്പോര്‍ട്ട് ലഭ്യമാക്കുന്ന കാര്‍ഗോ സിറ്റിയുടെ നിര്‍മാണമാണ് കുവൈറ്റില്‍ പുരോഗമിക്കുന്നതെന്ന് യു എസ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 33,000 ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് യു എസ് കാര്‍ഗോ സിറ്റിയുടെ പണി പുരോഗമിക്കുന്നത്. ദ്രുതഗതിയിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. 32 മില്യന്‍ ഡോളര്‍ ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അടുത്ത നവംബറിന് മുമ്പ് ഉണ്ടാകുമെന്നാണ് സൂചന.