Connect with us

International

പൗഡര്‍ ക്യാന്‍സറിന് കാരണമായി: ജോണ്‍സണ്‍ കമ്പനിക്ക് 32000 കോടി രൂപ പിഴ

Published

|

Last Updated

വാഷിംഗ്ടണ്‍: ആസ്‌ബെറ്റോസ് കലര്‍ന്ന പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ ബാധിച്ച കേസില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍മാരായ ജോണ്‍സണ്‍ ആന്റ് ജോണ്‍സന് അമേരിക്കന്‍ കോടതി 460 കോടി ഡോളര്‍ (ഏകദേശം 32000 കോടി) പിഴ വിധിച്ചു.

കഴിഞ്ഞ 40 വഷങ്ങളായി കമ്പനി തങ്ങളുടെ ഉത്പന്നങ്ങളില്‍ ആസ്‌ബെറ്റോസിന്റെ സാന്നിധ്യം ഉണ്ടെന്ന കാര്യം മറച്ചു വെക്കുകയായിരുന്നുവെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

അതേസമയം, വിധി നിരാശാജനകമാണെന്നും തങ്ങളുടെ ഉത്പന്നങ്ങളില്‍ ആസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യമില്ലെന്നും ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ കമ്പനി പ്രതികരിച്ചു. വിവിധ പരിശോധനകളില്‍ പൗഡറില്‍ ആസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ലെന്നതും കമ്പനി വിശദീകരിച്ചു.

Latest