ഖത്വര്‍ ലോകകപ്പിന്റെ തീയതി ഫിഫ പ്രഖ്യാപിച്ചു

Posted on: July 13, 2018 7:47 pm | Last updated: July 14, 2018 at 9:37 am
SHARE

സൂറിച്ച്: ഖത്വര്‍ ലോകകപ്പിന്റെ തീയതി ഫിഫ പ്രഖ്യാപിച്ചു. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 22 വരെയാണ് മത്സരങ്ങള്‍ നടക്കുക. ആദ്യമായാണ് ഈ കാലയളവില്‍ ലോകകപ്പ് നടക്കുന്നത്. സാധാരണ മെയ്- ജൂലൈ മാസങ്ങളിലാണ് ലോകകപ്പ് നടത്താറ്. ഖത്വറിലെ കാലാവസ്ഥ പരിഗണിച്ചാണ് തീയതികള്‍ മാറ്റിയത്. അറബ് മേഖല വേദിയാകുന്ന ആദ്യ ലോകകപ്പ് എന്ന പ്രത്യേകതയും ഖത്വര്‍ ലോകകപ്പിനുണ്ട്. എട്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക.

LEAVE A REPLY

Please enter your comment!
Please enter your name here