കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ല; വിഎസിന് റെയില്‍വേ മന്ത്രിയുടെ കത്ത്

Posted on: July 13, 2018 6:44 pm | Last updated: July 13, 2018 at 10:02 pm

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന് അയച്ച കത്തിലാണ് മന്ത്രിയുടെ ഉറപ്പ്. എന്നാല്‍, കോച്ചുകളുടെ ആവശ്യകതയും ഏതു തരം കോച്ചുകളാണ് ആവശ്യമെന്നതും സംബന്ധിച്ച് നടത്തുന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ മുന്നോട്ട് പോക്കെന്നും കത്തില്‍ പറയുന്നു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന സര്‍ക്കാര്‍ കാണിച്ച അലംഭാവത്തെക്കുറിച്ചും കത്തില്‍ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും ആവശ്യത്തിന് ഭൂമി ഏറ്റെടുത്തു നല്‍കുന്നില്ലെന്നും നേരത്തെ പീയുഷ് ഗോയല്‍ പറഞ്ഞത് വിവാദമായിരുന്നു.