പിഡിപിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കനത്ത പ്രത്യാഘാതം: മെഹ്ബൂബ മുഫ്തി

Posted on: July 13, 2018 2:15 pm | Last updated: July 13, 2018 at 2:15 pm

ന്യൂഡല്‍ഹി: പിഡിപിയെ അസ്ഥിരപ്പെടുത്താനോ തകര്‍ക്കാനൊ ശ്രമിച്ചാല്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് പിഡിപി നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുടെ മുന്നറിയിപ്പ്. പിഡിപിയെ തകര്‍ക്കാന്‍ ഡല്‍ഹിയില്‍നിന്നും ശ്രമമുണ്ടായാല്‍ അത് മറ്റൊരു സലാഹുദ്ദീനെയോ യാസിന്‍ മാലിക്കിനേയോ സ്യഷ്ടിക്കുന്നതിന് തുല്യമായിരിക്കുമെന്ന് ബിജെപിയേയും കേന്ദ്രസര്‍ക്കാറിനേയും ലക്ഷ്യമിട്ട് അവര്‍ പറഞ്ഞു.

പിഡിപിയെ കരുതിക്കൂട്ടി ആക്രമിച്ചാല്‍ കശ്മീര്‍ ജനതക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും മെഹബൂബ പറഞ്ഞു. അതേ സമയം മെഹബൂബയുടെ പ്രസ്താവനക്കെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല രംഗത്തെത്തി. കേന്ദ്രത്തെ ഭീഷണിപ്പെടുത്തുന്ന മെഹബൂബ അവരുടെ ഭരണകാലത്ത് കശ്മീരിലുണ്ടായ സംഘര്‍ഷങ്ങളെ മനുപ്പൂര്‍വം മറക്കുകയാണെന്ന് ഒമര്‍ ട്വിറ്ററില്‍ കുറ്റപ്പെടുത്തി.