Connect with us

Kerala

ദിലീപ് വിഷയത്തില്‍ തന്റെ പിന്തുണ വനിത കൂട്ടായ്മക്ക്: കമല്‍ ഹാസന്‍

Published

|

Last Updated

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതിനെതിരെ കമല്‍ ഹാസന്‍. എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷം വേണമായിരുന്നു ദിലീപ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസിക്കൊപ്പമാണ് താനെന്നും ഒരു സ്വകാര്യ ടിവി ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ കമല്‍ ഹാസന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മതേതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനും പദ്ധതിയുണ്ട്. അഭിനയിക്കാനറിയില്ലെന്നതിനാലാണ് താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇഷ്ടപ്പെടാന്‍ കാരണമെന്നും കമല്‍ഹാസന്‍ പറഞ്ഞു.