Connect with us

National

കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മറ്റ് രണ്ട് ജവാന്‍മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അനന്ത്‌നാഗ് ജില്ലയിലെ അചബല്‍ ചൗക്കിലാണ് സംഭവം. ഇവിടെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശം വളഞ്ഞ സൈന്യം തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.