Connect with us

Kerala

പ്രീതാ ഷാജിയുടെ വീട് ജപ്തി ചെയ്യുന്ന നടപടി തടസപ്പെട്ട സംഭവം ; മൂന്ന് സര്‍ഫാസി വിരുദ്ധ പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

കൊച്ചി: ഇടപ്പള്ളി സ്വദേശിനി പ്രീതാ ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള ശ്രമം തടഞ്ഞ സംഭവത്തില്‍ സര്‍ഫാസി വിരുദ്ധ പ്രവര്‍ത്തകരായി മൂന്ന്് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിജി മാനുവല്‍, പിസി ജെന്നി, ഷാജി കണ്ണന്‍ എന്നിവരെയാണ് രാത്രി ഒരു മണിയോടെ വീടുകളില്‍നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.

ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞവരെ കണ്ടെത്താനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് പറയുന്നത്. അയല്‍വാസിക്ക് വായ്പക്കായി ജാമ്യം നിന്നതിന്റെ പേരിലാണ് പ്രീതാ ഷാജിയുടെ കിടപ്പാടം ജപ്തിചെയ്യാന്‍ ഉദ്യോഗസ്ഥരെത്തിയത്. ഇതിനെതിരെ നടന്ന ജനകീയ പ്രതിഷേധം സംഘര്‍ഷാവസ്ഥ സ്യഷ്ടിച്ചിരുന്നു. ജപ്തി നടപടിക്കെതിരെ വീടിന് മുന്നില്‍ ചിതയൊരുക്കി പ്രതിഷേധിച്ച് വരുകയായിരുന്നു പ്രീതാ ഷാജി.

---- facebook comment plugin here -----

Latest