ദുരന്ത നിവാരണ പരിശീലനത്തിനിടെ പരിശീലകന്‍ കെട്ടിടത്തില്‍നിന്നും തള്ളിയിട്ട വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Posted on: July 13, 2018 10:11 am | Last updated: July 13, 2018 at 11:25 am
SHARE

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ദുരന്ത നിവാരണത്തിനുള്ള പരിശീലന പരിപാടിക്കിടെ വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നും വീണ് മരിച്ചു. കോയമ്പത്തൂരിലെ കലൈ മഗള്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ബിബിഎ വിദ്യാര്‍ഥിനി ലോകേശ്വരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ദുരന്തമുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടണമെന്നതിനുള്ള പരിശീലനം നല്‍കുന്നതിനിടെ ജൂലൈ 12ന് വൈകീട്ട് നാല് മണിക്കാണ് അപകടമുണ്ടായത്.

കെട്ടിടത്തിന്റെ മുകളില്‍നിന്നും താഴെ വിരിച്ച വലയിലേക്ക് ചാടാന്‍ മടിച്ച ലോകേശ്വരിയെ പരിശീലകന്‍ നിര്‍ബന്ധിച്ചുവെങ്കിലും വിദ്യാര്‍ഥിനിഭയം കാരണം ചാടിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ പരിശീലകന്‍ താഴേക്ക് തള്ളിയിടുകയായിരുന്നു. ഈ വീഴ്ചയില്‍ തല സണ്‍ഷേഡിലിടിച്ചാണ് ലോകേശ്വരി മരിച്ചത്. സംഭവത്തില്‍ കേസെടുത്ത പോലീസ് പരിശീലകന്‍ അറമുഖനെ അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here