നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍നിന്നും തെന്നിമാറി

Posted on: July 13, 2018 9:19 am | Last updated: July 13, 2018 at 10:55 am
SHARE


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്നും തെന്നിമാറി. എന്നാല്‍ അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല. പുലര്‍ച്ചെ രണ്ട് മണിയോടെ ഇവിടെയിറങ്ങിയ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

മഴയെത്തുടര്‍ന്ന് പൈലറ്റിന് റണ്‍വേ കണാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് വിമാനം റണ്‍വേയില്‍നിന്നും അല്‍പം തെന്നിമാറുകയായിരുന്നു. എന്നാല്‍ പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.