ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി കുല്‍ദീപ്; ഇന്ത്യക്ക് 269 റണ്‍സ് വിജയലക്ഷ്യം

Posted on: July 12, 2018 9:48 pm | Last updated: July 12, 2018 at 9:48 pm
SHARE

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിന് എതിരായ ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി ഇന്ത്യ. കുല്‍ദീപ് യാദവിന്റെ സ്പിന്‍ മികവില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 268 റണ്‍സില്‍ ഒതുങ്ങി. ഒരു പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിന്റെ മുഴുവന്‍ വിക്റ്റുകളും വീഴുകയായായിുരന്നു.

പത്ത് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുനല്‍കി ആറ് വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്. ഇംഗ്ലണ്ടിനായി ബട്‌ലറും സ്‌റ്റോക്‌സും അര്‍ധസെഞ്ച്വറി നേടി. മൂന്ന് ഏകദിനങ്ങളാണ് പരമ്പരിയിലുള്ളത്.