Connect with us

Kerala

മഴ: കോട്ടയം, വയനാട് ജില്ലകളില്‍ ചിലയിടങ്ങളില്‍ നാളെ അവധി

Published

|

Last Updated

കോട്ടയം: കനത്ത മഴ തുടരുന്ന കോട്ടയം, വയനാട് ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം താലൂക്കിലെ തിരുവാര്‍പ്പ്, കാഞ്ഞിരം എസ്എന്‍ഡിപി ഹൈസ്‌കൂളിനും മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍, പിറയാര്‍, ഗവ.എല്‍.പി.സ്‌കൂളിനുമാണ് കലക്ടര്‍ അവധി നല്‍കിയത്.

വയനാട്ടിലെ വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ അങ്കണവാടി ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ഇതിന് പുറമെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.

Latest