എമിറേറ്റ്‌സ് റോഡില്‍ അപകടം; സഹായത്തിന് ദുബൈ എയര്‍ ആംബുലന്‍സ്

Posted on: July 12, 2018 3:42 pm | Last updated: July 12, 2018 at 3:42 pm

ദുബൈ: എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ ദുബൈ പോലീസ് എയര്‍ ആംബുലന്‍സ് സംവിധാനം ഏര്‍പെടുത്തി. ദുബൈ പോലീസ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചതാണിക്കാര്യം.

അല്‍ മക്തൂം എയര്‍പോര്‍ട്ട് ഭാഗത്തേക്ക് നീളുന്ന റോഡില്‍ അപകടത്തെ തുടര്‍ന്ന് കനത്ത ഗതാഗത സ്തംഭനത്തിന് ഇടവരുത്തി. അപകട വിവരമറിഞ്ഞയുടനെ ദുബൈ പോലീസ് കണ്‍ട്രോള്‍ റൂം എയര്‍ ആംബുലന്‍സിനോട് സംഭവ സ്ഥലത്തെത്തുവാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഗതാഗതം സ്തംഭനത്തെ തുടര്‍ന്ന് മറ്റ് റോഡുകളിലൂടെ പോലീസ് വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു.