Connect with us

Gulf

ഷാര്‍ജയില്‍ കാലാവധി കഴിഞ്ഞ 38,000ത്തിലധികം വാഹനങ്ങള്‍

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ എമിറേറ്റില്‍ 38,000ത്തിലധികം വാഹനങ്ങള്‍രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞതാണെന്ന് അധികൃതര്‍. ഷാര്‍ജ നഗരത്തിന്റെ ഏതെങ്കിലും ഭാഗത്തു കാലാവധി കഴിഞ്ഞ വാഹനവുമായി സഞ്ചാരത്തിനിറങ്ങിയാല്‍ നൂതന കാമറകള്‍ അവയുടെ വിശദാംശങ്ങള്‍ ശേഖരിക്കും.

വാഹനമോടിക്കുന്നവര്‍ക്ക് തല്‍ക്ഷണം പിഴ ഏര്‍പെടുത്തുന്ന നടപടികളും കൈക്കൊള്ളുമെന്ന് ഷാര്‍ജ പോലീസ് മേധാവി മേജര്‍ ജനറല്‍ സൈഫ് സിരി അല്‍ ശംസി പറഞ്ഞു. പിഴകള്‍ തവണകളായി ഒടുക്കുന്നതിനുള്ള സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഏതെങ്കിലും പോലീസ് ഉപഭോക്ത സേവന കേന്ദ്രങ്ങളില്‍ എത്തി തവണ വ്യവസ്ഥകളില്‍ ധാരണ വരുത്തണം. നടപ്പ് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 325,000 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കാലാവധി കഴിഞ്ഞ് എത്രയും പെട്ടന്ന് പുതുക്കി പിഴ നടപടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സഹില്‍ സേവനത്തിലൂടെ രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ രജിസ്ട്രേഷന്‍ പുതുക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. ഇതിനായി 15 കേന്ദ്രങ്ങളില്‍ പ്രത്യേക മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഷാര്‍ജ കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, ഷാര്‍ജ യൂണിവേഴ്‌സിറ്റി, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ എന്നിവിടങ്ങളിലാണ് സഹില്‍ സേവനമൊരുക്കുന്ന മെഷീനുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
സഹില്‍ സേവനമുപയോഗിച്ചു രജിസ്ട്രേഷന്‍ പുതുക്കുന്നതിന് വാഹന പരിശോധനകളും ഇന്‍ഷുറന്‍സ് നടപടികളും പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമെ മെഷീനില്‍ അപേക്ഷ സമര്‍പിക്കാന്‍ പാടുള്ളു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് രജിസ്ട്രേഷന്‍ നിരക്കുകള്‍ ഒടുക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest