കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിനോടുള്ള കേന്ദ്ര അവഗണന; എംകെ രാഘവന്‍ എംപി ഉപവാസ സമരം തുടങ്ങി

Posted on: July 12, 2018 3:22 pm | Last updated: July 13, 2018 at 10:34 am
SHARE

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണക്കെതിരെ എംകെ രാഘവന്‍ എംപി
24 മണിക്കൂര്‍ ഉപവാസ സമരം തുടങ്ങി. മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു.

ലക്ഷക്കണക്കിന് പ്രവാസികള്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിനോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് എംകെ രാഘവന്‍ എംപി ആവശ്യപ്പെട്ടു. പതിനാല് ലക്ഷം പ്രവാസികളാണ് മലബാറില്‍ നിന്നുള്ളത്. എല്ലാ കക്ഷികളുമായി സഹകരിച്ചുകൊണ്ട് ലോക്‌സഭക്ക് അകത്തും പുറത്തും ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here