Connect with us

National

കട കുത്തിത്തുറക്കും മുമ്പ് തകര്‍പ്പന്‍ ഡാന്‍സ്; മോഷ്ടാവിന്റെ വീഡിയോ വൈറല്‍

Published

|

Last Updated

ന്യൂഡല്‍ഹി: മോഷണ സ്ഥലത്തെ മോഷ്ടാവിന്റെ കിടിലന്‍ ഡാന്‍സ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ഡല്‍ഹി നഗരത്തിലെ പ്രധാനപ്പെട്ടൊരു മാര്‍ക്കറ്റില്‍ ചൊവ്വാഴ്ചയാണ് സംഭവം. കടകള്‍ അടച്ചതിന് ശേഷമാണ് മോഷ്ടാക്കള്‍ എത്തിയത്. കട കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ എത്തിയ സംഘത്തിലെ ഒരാള്‍ നൃത്തച്ചുവടുകള്‍ക്ക് ശേഷം കട കുത്തിത്തുറക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

സിസിടിവി ദൃശ്യങ്ങള്‍ ഉള്ള കാര്യമറിയാതെയായിരുന്നു ഇത്. മൂന്ന് പേരടങ്ങുന്ന സംഘം സമീപത്തെ കടകളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പോലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല.