അടിവസ്ത്രത്തിനുള്ളില്‍ കുഴമ്പ് രൂപത്തില്‍ 82 പവന്‍ കടത്തിയ യുവാവ് പിടിയില്‍

Posted on: July 12, 2018 12:13 pm | Last updated: July 12, 2018 at 3:26 pm
SHARE

കല്‍പ്പറ്റ: കുഴമ്പുരൂപത്തിലുള്ള 82 പവന്‍ സ്വര്‍ണവുമായി മുത്തങ്ങയില്‍ യുവാവ് പിടിയില്‍. താമരശ്ശേരി വാവാട് സ്വദേശി മനാസ് (24) ആണ് അറസ്റ്റിലായത്. ഖത്തറില്‍ നിന്നാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അടിവസ്ത്രത്തിനുള്ളില്‍ കവറിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ബംഗളൂരുവില്‍ നിന്ന് ബസില്‍ വരുംവഴിയാണ് ഇയാള്‍ പിടിയിലായത്.