ബിജെപി അധികാരം നിലനിര്‍ത്തിയാല്‍ ഇന്ത്യ ‘ഹിന്ദു പാക്കിസ്ഥാ’നാകും: ശശി തരൂര്‍

Posted on: July 12, 2018 10:36 am | Last updated: July 12, 2018 at 3:26 pm
SHARE

തിരുവനന്തപുരം: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരികയും രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ അവര്‍ ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാ’ാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി.

ഇന്ത്യയില്‍ വീണ്ടും ബിജെപി വിജയിച്ചാല്‍ അവര്‍ ഭരണഘടന തിരുത്തിയെഴുതും. ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കും ആ ഭരണഘടന. ഇതോടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടും. തുല്യത ഉറപ്പ് നല്‍കുന്ന ഭരണഘടനയെയാണ് ആര്‍.എസ്.എസ് എതിര്‍ക്കുന്നതെന്നും രാജ്യത്ത് മുസ്‌ലിമിനെക്കാളും സുരക്ഷിതത്വം പശുവിനാണെന്നും തരൂര്‍ ഒരു പൊതുപരിപാടിക്കിടെ പറഞ്ഞു. തരൂരിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here