അശ്ലീല സന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയച്ചു; കന്യാസ്ത്രീയുടെ രഹസ്യമൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

Posted on: July 12, 2018 9:20 am | Last updated: July 12, 2018 at 9:20 am
SHARE

കോട്ടയം: ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീ നല്‍കിയ 208 പേജുള്ള രഹസ്യമൊഴിയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് സൂചന. ബിഷപ്പിന്റെ സ്വാഭാവദൂഷ്യം വെളിപ്പെടുത്തുന്ന കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. ബിഷപ്പ് സ്വന്തം അശ്ലീല വീഡിയോ അയച്ചുതന്നുവെന്ന് കന്യാസ്ത്രീയുടെ രഹസ്യമൊഴിയില്‍ പറയുന്നത്.

ചങ്ങനാശേരി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയിലാണ് കന്യാസ്ത്രീ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. താത്പര്യമില്ലെന്ന് അറിയിച്ചിട്ടും ഫോണില്‍ അശ്ലീല സന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയച്ചുവെന്നാണ് മൊഴിയില്‍ പറയുന്നത്. ളോഹ ഇസ്തിരിയിട്ട് നല്‍കാനെന്ന പേരില്‍ മുറിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും കൂടാതെ, പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും മൊഴിയില്‍ പറയുന്നുവെന്നാണ് സൂചന.

പീഡനം തുടര്‍ന്നതോടെ സഭയിലെ ഉന്നതര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും എല്ലാവരും തന്നെ പുച്ഛിക്കുകയും പരിഹസിക്കുകയുമായിരുന്നു. മറ്റേതെങ്കിലും ഇടവകയിലേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിച്ചതോടെയാണ് ബിഷപ്പ് തനിക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചതെന്നും മൊഴിയില്‍ പറയുന്നു.
അച്ചടക്ക ലംഘനത്തിന്റെ പേര് പറഞ്ഞ് പല തവണ ദ്രോഹിച്ചതോടെ കുറവിലങ്ങാട്ടെ ആശ്രമത്തിലേക്ക് മാറ്റം ചോദിച്ചു വാങ്ങി. എന്നാല്‍, ഇവിടെയെത്തിയും ബിഷപ്പ് പീഡിപ്പിച്ചതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചതെന്നും രഹസ്യ മൊഴിയില്‍ പറയുന്നു. പോലീസിന് നല്‍കിയ മൊഴിതന്നെ കന്യാസ്ത്രീ രഹസ്യമൊഴിയിലും അവര്‍ത്തിച്ചതോടെ ബിഷപ്പിനെതിരായ തെളിവുകള്‍ കൂടുതല്‍ ശക്തമായി.

LEAVE A REPLY

Please enter your comment!
Please enter your name here