Connect with us

Ongoing News

ചരിത്രമെഴുതി ക്രൊയേഷ്യ; ചാരമായി ഇംഗ്ലണ്ട്

Published

|

Last Updated

മോസ്‌കോ: ഇത് ചരിത്രം. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ക്രൊയേഷ്യ ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. അഞ്ചാം മിനുട്ടില്‍ കീറന്‍ ട്രിപ്പിയറുടെ ഗോളില്‍ ഇംഗ്ലണ്ട് മുന്നിലെത്തി.

അറുപത്തിയെട്ടാം മിനുട്ടില്‍ ഇവാന്‍ പെരിസിച് ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടി. എക്‌സ്ട്രാ ടൈമിന്റെ 109ാം മിനുട്ടില്‍ മരിയോ മാന്‍സുകിചിന്റെ ഗോളില്‍ ക്രൊയേഷ്യ വിജയമുറപ്പാക്കി.

1998ല്‍ മൂന്നാം സ്ഥാനം നേടിയാണ് ലോകകപ്പില്‍ ക്രൊയേഷ്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. ബെല്‍ജിയത്തെ കീഴടക്കിയാണ് ഫ്രാന്‍സ് ഫൈനലില്‍ കടന്നത്.

---- facebook comment plugin here -----

Latest