Connect with us

International

നവാസ് ശരീഫിനും മകള്‍ക്കും പാക് സര്‍ക്കാര്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി

Published

|

Last Updated

ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ശരീഫിനും അദ്ദേഹത്തിന്റെ മകള്‍ക്കും പാക് സര്‍ക്കാര്‍ യാത്രാ വിലക്കേര്‍പ്പെടുത്തി. എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍(ഇ സി എല്‍)ഇവരുടെ പേര് ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും രാജ്യത്തേക്ക് മടങ്ങിയെത്തിയിരുന്നു. ഇതിന് ശേഷം ഇവര്‍ രാജ്യം പുറത്തുവിട്ട് പുറത്തുപോകാതിരിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

നവാസ് ശരീഫും മകളും അഴിമതി കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ്, പാക് കോടതി നവാസ് ശരീഫിന് പത്ത് വര്‍ഷത്തെ കഠിന തടവും മകള്‍ക്ക് ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിച്ചിരുന്നു. കോടതി വിധിക്കെതിരെ ഇസ്‌ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് നവാസ് ശരീഫും മകളും.