വിംബിള്‍ഡണില്‍ വമ്പന്‍ അട്ടിമറി; നിലവിലെ ചാമ്പ്യന്‍ ഫെഡറര്‍ പുറത്ത്

Posted on: July 11, 2018 10:22 pm | Last updated: July 12, 2018 at 10:02 am
SHARE

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ പുറത്ത്.
ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എട്ടാം സീഡ് കെവിന്‍ ആന്‍ഡേഴ്‌സണ്‍ ആണ് ഫെഡററെ പരാജയപ്പെടുത്തിയത്. അഞ്ച് സെറ്റുകള്‍ നീണ്ട ത്രില്ലര്‍ പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡററുടെ തോല്‍വി. സ്‌കോര്‍: 2-6, 6-7, 7-5, 6-4, 13-11.

അതേസമയം, സെര്‍ബിയന്‍ താരം നൊവാക് ജൊക്കോവിച് സെമിയില്‍ പ്രവേശിപ്പിച്ചു. കെയ് നിഷികോരിയെ പരാജയപ്പെടുത്തിയാണ് ജൊക്കോവിച് അവസാന നാലില്‍ കടന്നത്. സ്‌കോര്‍: 6-3. 3-6, 6-2, 6-2.

LEAVE A REPLY

Please enter your comment!
Please enter your name here