പെരിന്തല്‍മണ്ണയില്‍ രണ്ടരവയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു

Posted on: July 11, 2018 8:16 pm | Last updated: July 11, 2018 at 8:16 pm
SHARE

മലപ്പുറം: പെരിന്തല്‍മണ്ണക്കടുത്ത് കരിങ്കല്ലത്താണിയില്‍ രണ്ടരവയസുകാരന്‍ തോട്ടില്‍ മുങ്ങി മരിച്ചു. താഴേക്കോട് കൂരിക്കുണ്ടില്‍ തോട്ടാശേരി ഷംസുദ്ദീന്‍- ഷാഹിന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാമില്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ വീടിന് മുന്നില്‍ നിന്നും കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here