Connect with us

National

ഉന്നാവോ കൂട്ടബലാത്സംഗ കേസ്: ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

ലക്‌നോ: ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.  കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് മഖായി ഗ്രാമത്തിലെ എം എല്‍ എയുടെ വസതിയില്‍ വെച്ച് പെണ്‍കുട്ടിയെ കുല്‍ദീപ് സിംഗ് സെങ്കാര്‍ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. സെങ്കാറും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ജൂണ്‍ 11ന് മൂന്ന് യുവാക്കള്‍ യുവതിയെ തട്ടിക്കൊണ്ടുപോയി തുടര്‍ച്ചയായി കൂട്ടബലാത്സംഗം ചെയ്തു. ഒമ്പത് ദിവസത്തോളം വാഹനത്തില്‍ പൂട്ടിയിടുകയും ചെയ്തു.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിരസിച്ചതിനാല്‍ ഔദ്യോഗിക വസതിക്ക് മുന്നില്‍ പെണ്‍കുട്ടി സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. ഇതിന് തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന് ശേഷമാണ് സെങ്കാറിനെ സി ബി ഐ അറസ്റ്റ് ചെയ്തത്.

---- facebook comment plugin here -----

Latest