അഭിമന്യു കൊലക്കേസില്‍ യുഎപിഎ ചുമത്തില്ല

Posted on: July 11, 2018 5:34 pm | Last updated: July 11, 2018 at 8:42 pm
SHARE

തിരുവനന്തപുരം: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തില്ല. യുഎപിഎ ചുമത്താന്‍തക്ക തെളിവില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. യുഎപിഎ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷനോട് നിയോപദേശം തേടിയിരുന്നു.

പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതിനോട് സിപിഎമ്മ്ും വിയോജിപ്പ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭരണകക്ഷിയുടെ രാഷ്ട്രീയ പിന്തുണ ലഭിക്കാത്തതിന് പുറമെ നിയമോപദേശം കൂടി ലഭിച്ചപ്പേള്‍ തല്‍ക്കാലം യു.എ.പി.എ ചുമത്തേണ്ടെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു. കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്‍.ഐ.എ കേസ് ഏറ്റെടുക്കണമെന്ന് പോലീസ് ആവശ്യപ്പെടില്ല. എന്നാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ എന്‍.ഐ.എ മുന്നോട്ട് വന്നാല്‍ സര്‍ക്കാര്‍ എതിര്‍ത്തേക്കില്ല.