Connect with us

National

വിവാഹതേര ബന്ധം: സ്ത്രീയേയും പ്രതിയാക്കുന്ന നിയമത്തിനായി കേന്ദ്രം തയ്യാറെടുക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: വിവാഹേതര ബന്ധത്തില്‍ സ്ത്രീകളെ ഇരകളായിക്കാണുന്ന നിലവിലെ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പൊളിച്ചെഴുത്തിന് തയ്യാറാകുന്നതായി റിപ്പോര്‍ട്ടുകള്‍. അവിഹിത ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഇപ്പോഴത്തെ നിയമം റദ്ദ് ചെയ്യാതെ സ്ര്തീയേയും പ്രതിചേര്‍ക്കുന്ന നിയമം കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അവിഹിത ബന്ധത്തില്‍ സ്ത്രീയെ സംരക്ഷിക്കുന്ന നിലവിലെ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയായ ജോസഫ് ഷൈന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ഹരജിക്കാരന്റെ ആവശ്യം ഇപ്പോള്‍ ഭരണഘടനാ ബെഞ്ച് പരിഗണിച്ചുവരികയാണ്. പരപുരുഷ ബന്ധം പുലര്‍ത്തുന്ന വിവാഹിതയായ സത്രീക്ക് സംരക്ഷണം നല്‍കുന്ന നിയമമാണ് നിലവിലുള്ളത്. ഇന്ത്യന്‍ സംസ്‌കാരവും ഘടനയുംവെച്ച് ഇക്കാര്യത്തില്‍ സ്ത്രീകൂടി പ്രതിചേര്‍ക്കപ്പെടണമെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്.

Latest