Connect with us

Kerala

വീട്ടമ്മക്ക് ലൈംഗിക പീഡനം: മൂന്ന് ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Published

|

Last Updated

കൊച്ചി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്യമതിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് വൈദികരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ.സോണി വര്‍ഗീസ്, ഫാ.ജോബ് മാത്യു , ഫാ.ജെയ്‌സ് കെ ജോര്‍ജ്എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.പ്രതികള്‍ക്കെതിരെ പ്രഥമ ദ്യഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

അതേ സമയം കീഴടങ്ങാന്‍ തയ്യാറാണെന്നും കീഴടങ്ങുമ്പോള്‍തന്നെ ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കണമെന്നുമുള്ള പ്രതികളുടെ അഭിഭാഷകന്റെ വാദം കോടതി പരിഗണിച്ചില്ല. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിന് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകം.

Latest