വീട്ടമ്മക്ക് ലൈംഗിക പീഡനം: വൈദികരുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Posted on: July 11, 2018 11:08 am | Last updated: July 11, 2018 at 11:08 am
SHARE

കൊച്ചി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്യമതിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് വൈദികരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ.സോണി വര്‍ഗീസ്, ഫാ.ജോബ് മാത്യു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക.

പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. അതേസമയം കടുത്ത ഉപാധികളോടെയാണെങ്കിലും ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗവും വാദിച്ചിരുന്നു.