ഫീസടച്ചില്ല; നഴ്‌സറി കുട്ടികളെ ഭക്ഷണവും വെള്ളവും നല്‍കാതെ മണിക്കൂറുകളോളം പൂട്ടിയിട്ടു

Posted on: July 11, 2018 10:26 am | Last updated: July 11, 2018 at 12:39 pm

ന്യൂഡല്‍ഹി: ഫീസടക്കാത്തതിന് നഴ്‌സറി സ്‌കൂള്‍ കുട്ടികളെ പൂട്ടിയിട്ടതായി പരാതി. ഡല്‍ഹി ഹൗസ് ഖാസിയിലെ നഴ്‌സറി അധിക്യതരാണ് ഫീസടക്കാത്തതിന് പ്രതികാരമായി 16 പെണ്‍കുട്ടികളെ നഴ്‌സറിയില്‍ പൂട്ടിയിട്ടത്. രാവിലെ ഏഴര മുതല്‍ 12.30വരെ പൂട്ടിയിട്ട കുട്ടികള്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കിയതുമില്ല.

കടുത്ത ചൂടുകൂടിയായതോടെ പലരും അവശരായി. ഫീസടച്ച കുട്ടികളെപ്പോലും ഇത്തരത്തില്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നു. ഫീസടച്ചതിന്റെ രേഖകള്‍ കാണിച്ചപ്പോള്‍ ക്ഷമാപണം നടത്താന്‍പോലും നഴ്‌സറി അധിക്യതര്‍ തയ്യാറായില്ലെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. സംഭവത്തില്‍ ബാലനീതി വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.