ജലന്തര്‍ ബിഷപിനെതിരെ പരാതിപ്പെടാതിരുന്നത് ജീവഹാനി ഭയന്നെന്ന് കന്യാസ്ത്രീ

Posted on: July 11, 2018 10:08 am | Last updated: July 11, 2018 at 2:26 pm
SHARE

കുറവിലങ്ങാട്: ജലന്തര്‍ ബിഷപ് നിരവധി തവണ പീഡിപ്പിച്ചിട്ടും മാനഹാനിയും ജീവഹാനിയും ഭയന്നാണ് പുറത്തു പറയാതിരുന്നതെന്ന് കന്യാസ്ത്രീയുടെ രഹസ്യമൊഴി. കുറുവിലങ്ങാട്ട് മഠത്തിലെ മുറിയില്‍വെച്ച് താന്‍ 12 തവണ മാനഭംഗത്തിനിരയായിട്ടുണ്ടെന്നും രഹസ്യമൊഴിയില്‍ പറയുന്നു.

തന്നെ പ്രക്യതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് നേരത്തെ കന്യാസ്ത്രീ പോലീസിനോട് പറഞ്ഞിരുന്നത്. രഹസ്യമൊഴിയിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരില്‍നിന്നും വീണ്ടും മൊഴിയെടുത്തേക്കും. അതേ സമയം സംഭവത്തില്‍ ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകാതെയുണ്ടായേക്കും. ബിഷപ് രാജ്യം വിടാതിരിക്കാനായി വ്യോമയാന വകുപ്പിന് ക്രൈംബ്രാഞ്ച് കത്തയച്ചിട്ടുണ്ട്.