Kerala
ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്നാട് സ്വദേശി മരിച്ചു
ഇടുക്കി: ഭാര്യക്കും മക്കള്‍ക്കുമൊപ്പം പോകവെ റിസോര്‍ട്ട് ജീവനക്കാരനെ കാട്ടാന കുത്തിക്കൊന്നു. ശാന്തമ്പാറ രാജപ്പാറമേട്ടിലാണ് സംഭവം. രാജാപ്പാറമേട് ജംഗില്‍പാലസ് റിസോര്‍ട്ട് ജീവനക്കാരനായ കുമാറാണ് കൊല്ലപ്പെട്ടത്.
തമിഴ്നാട്ടില്‍നിന്നും മടങ്ങിയെത്തി കുടുംബത്തിനൊപ്പം ജോലി സ്ഥലമായ റിസോര്‍ട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. കാട്ടാനയെ കണ്ട് ഭാര്യയും മക്കളും ഓടി രക്ഷപ്പെട്ടുവെങ്കിലും കുമാറിന് രക്ഷപ്പെടാനായില്ല.
---- facebook comment plugin here -----