Connect with us

National

ഖരമാലിന്യ സംസ്‌കരണം: കേരളമടക്കം സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി പിഴയിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ഖരമാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ ലംഘിച്ചതിന് കേരളമടക്കം പത്ത് സംസ്ഥാനങ്ങള്‍ക്കും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി പിഴ വിധിച്ചു. ഒരു ലക്ഷം രൂപയാണ് കേരളം അടക്കേണ്ടത്. രണ്ടാഴ്ചക്കുള്ളില്‍ തുക സുപ്രീം കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റിക്ക് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ബാലാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തുക ഉപയോഗപ്പെടുത്തുക.

ഖരമാലിന്യ നിര്‍മാര്‍ജനത്തില്‍ കേരളം അടക്കം സംസ്ഥാനങ്ങള്‍ക്ക് സുപ്രിം കോടതി താക്കീതും നല്‍കി. നിയമ ലംഘനം ഇനിയും തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിപ്പിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഏഴിനകം നയം വ്യക്തമാക്കണമെന്നും കോടതി കേരളത്തിനോട് ആവശ്യപ്പെട്ടു.