Connect with us

Kerala

എറണാകുളം, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലും നാളെ അവധി

Published

|

Last Updated

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധിയാണ്. ഇടുക്കിയില്‍ 21ന് പ്രവൃത്തി ദിവസമായിരിക്കും.

എറണാകുളം, വയനാട് ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെ വിദ്യഅഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. എറണാകുളത്ത് മറ്റൊരു ശനിയാഴ്ച പകരം പ്രവര്‍ത്തി ദിവസമായിരിക്കും.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയത്. പകരം 21ന് പ്രവര്‍ത്തി ദിനമായിരിക്കും.