Connect with us

National

മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

Published

|

Last Updated

ഫയൽ

മുംബൈ: മുംബൈയില്‍ എയര്‍ ഇന്ത്യാ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി വന്‍ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മുംബൈ വിമാനത്താവളത്തിലാണ് സംഭവം. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്ന് എത്തിയ വിമാനം മഴയെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങുകയായിരുന്നു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.

പ്രധാന റണ്‍വേ അടച്ചതിനാല്‍ മറ്റൊരു റണ്‍വേയിലാണ് വിമാനം ഇറങ്ങിയത്. വിമാനം കൃത്യമായി ലാന്‍ഡ് ചെയ്തുവെങ്കിലും റണ്‍വേയുടെ അറ്റത്ത് നിന്ന് പത്തടി മാറിയാണ് നിന്നത്. വിമാനത്തിന് തകരാറുകളില്ല.

Latest