Connect with us

Kerala

മാപ്പ് പറയാമെന്ന് എഡിജിപിയുടെ മകള്‍; ഒത്ത്തീര്‍പ്പിനില്ലെന്ന് ഗവാസ്‌കര്‍

Published

|

Last Updated

തിരുവനന്തപുരം: പോലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ മാപ്പ് പറഞ്ഞ് തടിതപ്പാന്‍ എഡിജിപിയുടെ മകള്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മര്‍ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനോട് മാപ്പ് പറയാന്‍ ഒരുക്കമാണെന്ന് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

അഭിഭാഷക തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഗവാസ്‌കറോട് മാപ്പു പറഞ്ഞ് കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. എന്നാല്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും തയാറല്ലെന്നാണ് ഗവാസ്‌കറിന്റെ നിലപാട്. സംഭവത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഗവാസ്‌കര്‍ എഡിജിപിയുടെ മകളുടെ അഭിഭാഷകനെ അറിയിച്ചതായാണ് വിവരം.കേസില്‍ തെളിവുകള്‍ എഡിജിപിയുടെ മകള്‍ക്കെതിരാണെന്നാണ് സൂചന

---- facebook comment plugin here -----

Latest