സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ; വയനാട്ടില്‍ ഉരുള്‍പൊട്ടലിന് സാധ്യതയെന്ന്

Posted on: July 10, 2018 11:24 am | Last updated: July 10, 2018 at 3:37 pm
SHARE

കോഴിക്കോട് : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. വടക്കന്‍ ജില്ലകളിലാണ് പ്രധാനമായും മഴ ദുരിതം വിതക്കുന്നത്. വയനാട്ടിലെ കമ്പളക്കാട് പറളിക്കുന്ന് കോളനി മഴയില്‍ മുങ്ങിയിരി്ക്കുകയാണ്. ഇവിടെയുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്് മാറ്റുകയാണ്. ഉരുള്‍ പൊട്ടലിന് സാധ്യതയുണ്ടെന്ന ജാഗ്രാത നിര്‍ദേശം അധിക്യതര്‍ നല്‍കിയിട്ടുണ്ട്.

നാലോളം കണ്‍ട്രോള്‍ കണ്‍ട്രോള്‍ റൂമുകള്‍ ജില്ലയില്‍ തുടങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്കം ഒഴിഞ്ഞുപോകുന്നതിനായി ബീച്ചിനഹള്ളി ഡാം തുറന്നുവിടാന്‍ അധിക്യതര്‍ കര്‍ണാടകയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചുരം വഴിയുള്ള യാത്ര പരമാവധി കുറക്കാനും പൊതുജനത്തോട് അധിക്യതര്‍ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here