Connect with us

National

കശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റ് മുട്ടി; രണ്ട് ജവാന്‍മാര്‍ക്ക് പരുക്ക്

Published

|

Last Updated

ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരുക്ക്. തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കുണ്ടലനിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഷോപ്പിയാന്‍ പോലീസും സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

പ്രദേശത്തെ ഒരു വീട്ടില്‍ മൂന്ന് തീവ്രവാദികള്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശം സേന വളഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച ബദ്ഗാം ജില്ലയിലെ ഹൈദര്‍പോറയില്‍ പെട്രോള്‍ പാര്‍ട്ടിക്ക് നേരെ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു ജവാന് പരുക്കേറ്റിരുന്നു