സംസ്ഥാനത്തെ മിസ്ഡ് കോള്‍ പണം തട്ടിപ്പിന് പിന്നില്‍ ബൊളീവിയന്‍ കമ്പനി

Posted on: July 10, 2018 9:28 am | Last updated: July 10, 2018 at 12:16 pm
SHARE

തൃശൂര്‍: മിസ്ഡ് കോളിലൂടെ ലക്ഷക്കണക്കിന് മലയാളികളുടെ പണം തട്ടിയത് ബൊളീവിയയിലെ ടെലികോം കമ്പനിയായ ന്യൂവാടെല്‍ ബൊളീവിയ എന്ന കമ്പനിയുടെ ഉപഭോക്താവെന്ന് കണ്ടെത്തല്‍ . തങ്ങളുടെ കമ്പനിയില്‍ റജിസ്റ്റര്‍ ചെയ്ത ഒരു ഉപഭോക്താവിന്റെ നമ്പറില്‍ നിന്നാണ് മിസ്ഡ് കോളുകളെന്നു കമ്പനി കമ്മീഷണര്‍ ജിഎഎച്ച് യതീഷ്ചന്ദ്രയോട് സമ്മതിച്ചെങ്കിലും ഇയാളുടെ പേരോ വിലാസമോ കൈമാറാന്‍ തയാറായില്ല. തട്ടിപ്പിന്റെ വിഹിതം കമ്പനിക്കും ലഭിക്കുന്നുണ്ട്.

+59160940305, +59160940365, +59160940101, +59160940410 തുടങ്ങിയ നമ്പറുകളില്‍ നിന്നാണ് കേരളത്തിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളിലേക്കു മിസ്ഡ് കോളുകള്‍ പ്രവഹിക്കുന്നത്. ഈ നമ്പറിലേക്കു തിരിച്ചുവിളിച്ചവര്‍ക്കെല്ലാം മിനിറ്റിന് 16 രൂപ കണക്കില്‍ പണം നഷ്ടപ്പെട്ടു. ഓരോ ഉപഭോക്താവിനും പ്രതിദിനം അഞ്ചിലേറെ മിസ്ഡ് കോളുകള്‍ ലഭിക്കുന്നതായാണ് കണ്ടെത്തല്‍. ഈ നമ്പറുകള്‍ക്കു തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ന്യൂവാടെല്‍ ബൊളീവിയ എന്ന കമ്പനിയിലേക്ക് അന്വേഷണമെത്തിയത്.

കമ്പനിയില്‍ റജിസ്റ്റര്‍ ചെയ്ത ഉപഭോക്താവിന്റെ നമ്പറുകളില്‍ നിന്നാണ് മിസ്ഡ് കോളുകള്‍ ഡയല്‍ ചെയ്യപ്പെടുന്നത്. ഒരു മിനിറ്റില്‍ ലഭിക്കുന്ന 16 രൂപയില്‍ പകുതി ടെലികോം കമ്പനിക്കു ലഭിക്കും. ബാക്കി തട്ടിപ്പുകാരനും. അതുകൊണ്ടു തന്നെ തട്ടിപ്പുകാരന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തയാറല്ല. ഐഎസ്ഡി കോളുകള്‍ വിളിക്കാന്‍ സൗകര്യമുള്ള കണക്ഷനുകളിലേക്കാണ് തട്ടിപ്പു മിസ്ഡ് കോളുകള്‍. എന്നാല്‍ കേരളത്തിലെ നമ്പറുകള്‍ എങ്ങനെ തട്ടിപ്പുകാര്‍ക്കു ലഭിക്കുന്നുവെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here