മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: July 9, 2018 8:30 pm | Last updated: July 9, 2018 at 8:30 pm
SHARE
മോർഫ് ചെയ്ത ചിത്രം ഇടത്ത്, യഥാർഥ ചിത്രം വലത്ത്.

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ സ്വദേശികളായ വിഎന്‍ മുഹമ്മദ്, കെ മനീഷ്, അഞ്ചരക്കണ്ടി സ്വദേശി കെ സജിത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. പിണറായി പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടന വേളയില്‍ ജനറല്‍ ഡയറിയില്‍ ഒപ്പുവെക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി പകരം സദ്യകഴിക്കുന്ന ചിത്രം ചേര്‍ത്താണ് പ്രചരിപ്പിച്ചത്. മോര്‍ഫ് ചെയ്തത് ആണെന്നറിയാതെ നിരവധി പേര്‍ ഈ ചിത്രം പ്രചരിപ്പിച്ചിരുന്നു.

ഡിജിപി ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പിണറായി വിജയന്‍ വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്നു എന്ന രീതിയിലാണ് ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. പോലീസിലെ ദാസ്യപ്പണി ചര്‍ച്ചയായ ഘട്ടത്തില്‍ പ്രചരിപ്പിക്കപ്പെട്ട ചിത്രം പെട്ടെന്ന് വൈറലാകുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here