നടിയോട് മോശം പെരുമാറ്റം; ‘ഉപ്പും മുളകും’ സംവിധായകനെതിരെ കേസെടുത്തു

Posted on: July 9, 2018 8:15 pm | Last updated: July 9, 2018 at 8:15 pm

കോഴിക്കോട്: ‘ഉപ്പും മുളകും’ ടെലിവിഷന്‍ പരമ്പരയുടെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന് എതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. പരമ്പരയിലെ അഭിനേത്രി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംവിധായകനില്‍ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായതായാണ് നിഷ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

ഏറെ പ്രേക്ഷകരുള്ള ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും. പരമ്പരില്‍ അമ്മ കഥാപാത്രമായി അഭിനയിക്കുന്ന നിഷയോടെ് ഉണ്ണികൃഷ്ണന്‍ നിരന്തരമായി മോശമായി പെരുമാറിയിരുന്നുവെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ചാനല്‍ മേധാവി അടക്കം പലരോടും പലവട്ടം പരാതി പറഞ്ഞിട്ടും യാതൊരുഫലവും ഉണ്ടായില്ലെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഒരു ചാനലില്‍ തന്റെ പ്രശ്‌നങ്ങള്‍ പരസ്യമായി വെളിപ്പെടുത്താന്‍ നിഷ തയ്യാറായത്.

നിഷയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ ആണ് സംവിധായകന് എതിരെ കേസെടുത്തത്.