ഒന്നാംഘട്ടം കഴിഞ്ഞു; രണ്ടാം ഘട്ട രക്ഷാപ്രവര്‍ത്തനം തിങ്കളാഴ്ച

Posted on: July 8, 2018 8:46 pm | Last updated: July 9, 2018 at 10:19 am
SHARE

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ നാലു കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവര്‍ ചിയാങ് റായിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു പേര്‍ ഗുഹയ്ക്കകത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിയിട്ടുണ്ട്. ഇനിയുള്ള ഏഴ ് പേര്‍ക്കായി പത്തു മണിക്കൂറിനകം രണ്ടാം ഘട്ട രക്ഷാപ്രവര്‍ത്തനം ആരംഭിക്കും.

ഇവര്‍ ഗുഹാമുഖത്തേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന സംഘത്തലവന്‍ നാരോങ്‌സാങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് അവസാനിച്ചതായി തായ്‌ലന്‍ഡ് നേവി സീല്‍ സമൂഹമാധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here