തമിഴ്‌നാട് സ്വദേശിനി വെള്ളക്കെട്ടില്‍ വീണ് മരിച്ചു

Posted on: July 8, 2018 5:38 pm | Last updated: July 9, 2018 at 10:19 am
SHARE

ശ്രീകണ്ഠപുരം: കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് തമിഴ്‌നാട് സ്വദേശിനി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. തഞ്ചാവൂര്‍ സ്വദേശിനി സുന്ദരാമാള്‍ (69) ആണ് മരിച്ചത്.

പുഴ കര കവിഞ്ഞ ഒഴുകി വീടിനു മുന്നില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ രാത്രി അബദ്ധത്തില്‍ വീണാതാകാം എന്നാണ് നിഗമനം. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീകണ്ഠപുരം പോലീസ് എത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.