ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019: ബീഹാറില്‍ ജെഡിയു – ബിജെപി സഖ്യം തുടരും

Posted on: July 8, 2018 4:41 pm | Last updated: July 9, 2018 at 10:19 am
SHARE

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപിയുമായുള്ള സഖ്യം ജെഡിയു തുടരും. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടികാഴ്ചയിലാണ് സഖ്യം സംബന്ധിച്ച് പ്രഖ്യാപനം ജെഡിയു നേതാവ് നിതീഷ് കതുമാര്‍ നടത്തിയത്. ഡല്‍ഹിയില്‍ ജെഡിയുവിന്റെ ദേശീയ സെക്രട്ടറിമാര്‍, സംസ്ഥാന പ്രസിഡന്റുമാര്‍, ബീഹാറിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ബിജെപിയുമായുള്ള സഖ്യം തുടരുകയെന്ന നിതീഷ് കുമാറിന്റെ നിര്‍ദേശം ഭൂരിപക്ഷം പാര്‍ട്ടി നേതാക്കളും അംഗീകരിച്ചുവെന്നാണ് റിപ്പോര്‍്ട്ടുകള്‍

അതേ സമയം ബീഹാറില്‍ മാത്രമേ ബിജെപിയുമായുള്ള സഖ്യത്തെ സംബന്ധിച്ച് ധാരണയായുള്ളു. മറ്റ് സംസ്ഥാനങ്ങളില്‍ അവിടത്തെ സാഹചര്യം അനുസരച്ച് സഖ്യം രൂപീകരിക്കാനും ജെഡിയു യോഗത്തില്‍ ധാരണയായതായാണ് വിവരം.17 മുതല്‍ 18 സീറ്റ് വരെ വേണമെന്ന ആവശ്യം ബിജെപിയോട് ഉന്നയിക്കാനാണ് പാര്‍ട്ടി തീരുമാനം. ബിജെപിയും ജെഡിയുവും 17 വീതം സീറ്റുകളില്‍ മല്‍സരിച്ച് ആറ് സീറ്റുകള്‍ സഖ്യകക്ഷികള്‍ക്കും നല്‍കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. തുടര്‍ ചര്‍ച്ചകള്‍ക്കായി നിതീഷ് കുമാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്