Connect with us

International

ഇന്ന് അതിനിര്‍ണായകം; കുട്ടികളെ പുറത്തെത്തിക്കാന്‍ ശ്രമം തുടങ്ങി

Published

|

Last Updated

ബാങ്കോക്ക്: വടക്കന്‍ തായ്‌ലാന്‍ഡിലെ ലവോംഗ് ഗുഹയില്‍ നിന്ന് കുട്ടികളേയും ഫുട്‌ബോള്‍ പരിശീലകനേയും പുറത്തെത്തിക്കാനുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനം തുടങ്ങി. ലോകത്തിലേയും തായ്‌ലാന്‍ഡിലേയും 18 അംഗ മുങ്ങല്‍ വിദഗ്ധ സംഘം ഗുഹക്കുള്ളിലേക്ക് കയറി. രാത്രി ഒമ്പത് മണിയോടെ ആദ്യത്തെ കുട്ടിയെ പുറത്തെത്തിക്കാനാകുമെന്നാണ് കരുതുന്നത്. മഴ കുറഞ്ഞതോടെ ഗുഹക്കുള്ളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. വരും ദിവസങ്ങളില്‍ മഴ കൂടാനും സാധ്യതയുണ്ട്. അതിനാല്‍ കുട്ടികളെ പുറത്തെത്തിക്കാനുള്ള ഉചിതമായ സമയം ഇതാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

ഒരു കുട്ടിക്കൊപ്പം രണ്ട് ഡ്രൈവര്‍മാര്‍ വീതമുണ്ടാകും. ബഡ്ഡി ഡ്രൈവിംഗ് എന്ന രീതിയിലാണ് രക്ഷാപ്രവര്‍ത്തനം. ഇടുങ്ങിയ ദുര്‍ഘട വഴികളിലൂടെ വേണം കുട്ടികളെ പുറത്തെത്തിക്കാന്‍. ചിലയിടത്ത് ശക്തമായ അടിയൊഴുക്കുമുണ്ട്. വായുസഞ്ചാരം കുറവുള്ള വഴികളിലൂടെ അതിസാഹസികമായി നീന്തി വേണം കുട്ടികളെ രക്ഷപ്പെടുത്താന്‍. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ ഡ്രൈവ് ചെയ്യേണ്ടിവരും. വായുസഞ്ചാരം കുറവുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ഓക്‌സിജന്‍ ടാങ്കുകള്‍ സ്ഥാപിക്കും.

ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ ചുരുങ്ങിയത് 11 മണിക്കൂര്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്. കുട്ടികളെ പുറത്തെത്തിയാലുടന്‍ ആവശ്യമായ പരിചരണം നല്‍കി എത്രയും വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ഗുഹക്ക് പുറത്ത് ഹെലിക്കോപ്റ്ററുകള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest